കൊച്ചി: സാധുക്കൾക്ക് സൗജന്യ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ ഫാ. ഡേവിസ് ചിറമ്മേൽ നടപ്പാക്കാൻ പരിശ്രിമിക്കുന്ന ഹ്യുമാനിറ്റേറിയൻ ആശുപത്രി പദ്ധതി അട്ടിമറിക്കാൻ സൈബർ ഗുണ്ടകളെ രംഗത്തിറക്കിയ നടപടി കത്തോലിക്കാ സഭാനേതൃത്വം അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു. സഭയുടെ സ്വർണമുട്ടയിടുന്ന താറാവുകളായ ആശുപത്രികൾക്ക് ഫാ. ചിറമ്മേലിന്റെ ആശുപത്രി വെല്ലുവിളിയാകുമെന്ന തിരിച്ചറിവാണ് ഇതിനു കാരണമെന്നും ഫെലിക്സ് പറഞ്ഞു.