dealth

ങ്കമാലി: അയ്യമ്പുഴ പഞ്ചായത്ത് മുൻ മെമ്പർ അമലാപുരം ഞാളിയൻ പോളിന്റെ മകൻ ഗിബ്സ് പോൾ (9) വീടിനു പിന്നിലെ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ 5മണിക്ക് ശേഷമാണു സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് സംശയിക്കുന്നു. കുളക്കരയിൽ ചെരുപ്പുകൾ കണ്ടതിനെ തുടർന്ന്. നാട്ടുകാരുടെ നേതൃത്വത്തിൽ കുളത്തിൽ മുങ്ങി നോക്കിയപ്പോഴാണു കുട്ടിയെ കിട്ടിയത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അമലാപുരം സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തും. മാതാവ്: റോസ് മേരി. സഹോദരൻ: ഗ്ലെൻ