കൊച്ചി: ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാസമിതി 'ഇന്നലെ കാശ്‌മീർ, ഇന്ന് ബംഗാൾ,
നാളെ കേരളം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ആർ.എസ്.എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഹിന്ദുവംശഹത്യയ്ക്ക് സമാനമായ സാഹചര്യം കേരളത്തിലും രൂപപ്പെടുന്നതിനെതിരെ മലയാളികൾ പ്രതികരിക്കുകയും, പ്രതിരോധിക്കുകയും ചെയ്യണമെന്ന് വെബിനാർ ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ പി.കെ. ചന്ദ്രശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി തുടങ്ങിയവർ പങ്കെടുത്തു.