കളമശേരി: നഗരസഭയിലെ 42 വാർഡുകളിലേക്കും നൽകാനുള്ള കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ സീമാ കണ്ണൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു മനോജ്മണിക്ക് നൽകി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.