കൊച്ചി: അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്‌സ് 2020-21 സാമ്പത്തിക വർഷം നികുതിക്ക് ശേഷം 49.93 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുൻവർഷം ഇതേ കാലയളവിലെ ലാഭം 64.78 കോടി രൂപയായിരുന്നു. അവസാനപാദത്തിൽ നികുതിക്ക് ശേഷമുള്ള നഷ്ടം 4.87 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിലെ ലാഭം 1.56 കോടി രൂപയായിരുന്നു.
കൊവിഡ് പ്രതിരോധത്തിന് സർക്കാർ നിർദേശപ്രകാരം എട്ടുമാസം പാർക്കുകൾ അടച്ചിടേണ്ടിവന്നതാണ് നഷ്ടത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു.