bjp
ബി.ജെ.പി.കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ ഫാക്ട് കവലയിൽ നടന്ന പ്രതിഷേധ ജ്വാല മദ്ധ്യ മേഖലാ ജനറൽസെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ഏലൂർ: ബി.ജെ.പി പ്രതിഷേധ ജ്വാലയുടെ ഭാഗമായി കളമശേരി മണ്ഡലം കമ്മിറ്റി നടത്തിയ സമരം ഏലൂർ ഫാക്ട് കവലയിൽ മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രമോദ്, തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. ഐ.ആർ. രാജേഷ്, വി.എൻ. വാസുദേവൻ, സഞ്ജുഷ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

പാതാളം കവലയിൽ ജില്ലാ സെക്രട്ടറി ആർ. സജികുമാർ, മേത്താനം കവലയിൽ ജില്ലാ ഉപാദ്ധ്യക്ഷ ഗിരിജാ ലെനീന്ദ്രൻ, ഡിപ്പോ കവലയിൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.ടി. ഷാജി, പാട്ടുപുരയ്ക്കൽ ജംഗ്ഷനിൽ വൈസ് പ്രസിഡന്റ് സി.ബി. വസന്തകുമാർ, പള്ളിപ്പുറം ചാലിൽ മണ്ഡലം സെക്രട്ടറി സീമാ ബിജു, എസ്.എൻ ജംഗ്ഷനിൽ കൗൺസിലർ ചന്ദ്രികാ രാജൻ, നഗരസഭയ്ക്കുമുന്നിൽ കൗൺസിലർ കൃഷ്ണപ്രസാദ്, മഞ്ഞുമ്മൽ കവലയിൽ കൗൺസിലർ എസ്. ഷാജി, ഫാക്ട് ടൗൺഷിപ്പിൽ കൗൺസിലർ പി.ബി. ഗോപിനാഥ് , പുതിയറോഡ് കവലയിൽ കൗൺസിലർ കെ.എൻ. അനിൽകുമാർ, പള്ളിപ്പുറം ചാലിൽ ടി.പി. രാമദാസ്, മുട്ടാർ കവലയിൽ എൻ.പി. ശ്രീകുമാർ എന്നിവർ സമരം ഉദ്ഘാടനംചെയ്തു.

മുനിസിപ്പൽ സെക്രട്ടറി സജിത് ആർ.നായർ, വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണൻകുട്ടി, ഒ.ബി.സി മോർച്ച ജില്ലാസമിതിഅംഗം ലിബീഷ്‌കുമാർ, ബൂത്ത് പ്രസിഡന്റ് ബാബുരാജ്, മഹിളാമോർച്ച പ്രസിഡന്റ് പി.കെ. ഗോപകുമാരി, എം.കെ. ഷിജു, എ.ജി. സജികുമാർ, വി.എൻ. നവൽകുമാർ, സിയോൺ കെ. സിദ്ധൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ നേതൃത്വംനൽകി.