കൊച്ചി കെട്ടിട നിർമാണ സാമഗ്രികളുടെ വിലവർദ്ധന തടയുന്നതിന് സർക്കാർ ഇടപെടണമെന്ന് സിമന്റ് ബ്രിക്‌സ് ആൻഡ് ഇന്റർ ലോക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അധികൃതർ വില കുറച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ ജോബി എബ്രഹാം, കെ.പി.രമേഷ്, വിജു പാലാൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.