
അങ്കമാലി:തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. പഞ്ചായത്ത് അംഗം എം.എം.പരമേശ്വരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാക്‌സിൻ ചലഞ്ചിലേയ്ക്ക് 45000രൂപ നൽകിയ സേവ്യർ സ്രാമ്പിക്കലിനെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ആദരിച്ചു.പൾസ് ഓക്‌സോമീറ്ററിന്റെ വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സരേഷ് നിർവഹിച്ചു.ലൈബ്രറി സെക്രട്ടറി വി.എൻ വിശ്വഭരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. പി. രാജൻ, എം. വി. മോഹനൻ ഇ.വി.തരിയൻ, ഷോജി ആന്റണി, സേവ്യർ സ്രാമ്പിക്കൽ, വനിതാ വേദി അംഗം ഉഷ മോഹനൻ, ബേബി വർഗീസ്, ജിഷ കെ.ആർ എന്നിവർ പങ്കെടുത്തു.