അങ്കമാലി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ സ്കൂട്ടർ തള്ളി പ്രതിഷേധിച്ചു. മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ഷാജി, മാത്യു തോമസ്, പോൾ ജോവർ, അനീഷ് മണവാളൻ, റിൻസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.