കൊച്ചി: കളമശേരി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ വിവിധ നൈപുണ്യ വികസന കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, ജ്വല്ലറി റീടെയിൽ സെയിൽസ് അസോസിയേറ്റ്, അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ, ഫീൽഡ് എൻജിനിയർ ആർ.എ.സി.ഡബ്ല്യു, ഓർഗാനിക് ഗ്രോവർ, ക്രാഫ്റ്റ് ബേക്കർ, എമർജൻസി മെഡിക്കൽ കെയർ ടെക്‌നീഷ്യൻ, ഹാൻഡ്‌സെറ്റ് റിപ്പയർ എൻജിനിയർ എന്നീ കോഴ്‌സുകളാണ് ഇപ്പോൾ ആരംഭിക്കുന്നത്.
12,600 മുതൽ 15,946 രൂപ വരെയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്.www.asapkerala.gov.in. ഫോൺ : 9495999643, 9495999650, 9495999785.