അങ്കമാലി: എൻ.സി.പി 23-ാമത് സ്ഥാപകദിനാഘോഷം അങ്കമാലി ബ്ലോക്കുതല ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ പതാക ഉയർത്തിയും ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തും പാർട്ടി ദേശീയ സമിതിഅംഗം ജോണി തോട്ടക്കര നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടോണി പറപ്പിള്ളി അദ്ധ്യക്ഷനായി. സനൽ മൂലൻകുടി, സി.പി. പാപ്പച്ചൻ, പത്രോസ് പാലാട്ടി, അജിത്കുമാർ പുന്നേലിൽ, സിജോ തണ്ടേക്കാടൻ, ജോളി ജോർജ്, നിവിൻ ജോൺസൺ, വിൽസൺ കണ്ടമംഗലത്താൻ എന്നിവർ പങ്കെടുത്തു.