sm
ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖലാ കമ്മിറ്റി വാർഡുകളിലേക്ക് നൽകുന്ന പച്ചക്കറിക്കിറ്റുളുടെ വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് നിർവഹിക്കുന്നു

കുറുപ്പംപടി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ അശമന്നൂർ മേഖല കമ്മിറ്റി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പച്ചക്കറിക്കിറ്റ് വിതരണം നടത്തി. ആദ്യഘട്ടത്തിൽ കൊവിഡ് രൂക്ഷമായ പൂതക്കുഴി, നമ്പേലി കോളനികളിലെ മുഴുവൻ വീടുകളിലും ഓരോ വാർഡിലും 40 കുടുംബങ്ങൾക്കും കിറ്റ് നൽകി. വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി എ.എ.അൻഷാദ് നിർവഹിച്ചു. മേഖല പ്രസിഡന്റ് ഷെമീർ സി.എസ്‌.അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി.ശശീന്ദ്രൻ ഫ്ലാഗ് ഓഫ് നടത്തി. ഡി.വൈ .എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം വി.എം.ജുനൈദ്, ലോക്കൽ സെക്രട്ടറി എ.കെ.സുജീഷ്, പഞ്ചായത്ത്‌ പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്,സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ,വാർഡ് മെമ്പർമാരായ സുബി ഷാജി, പ്രതീഷ് എൻ വി,ബ്ലോക്ക്‌ കമ്മിറ്റിയംഗം ഇന്ദു സജി,മേഖല സെക്രട്ടറി ഇ.എൻ.സജീഷ് തുടങ്ങിയവർ പങ്കെടുത്തു.