krres
മുന്നൂർപ്പിള്ളി എസ് സി കോളനിയിൽ മുട്ട വിതരണം കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്‌ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി മണ്ഡലത്തിലെ ഏറ്റവും വലിയ എസ്.സി കോളനികളിൽ ഒന്നായ മുന്നൂർപ്പിള്ളി കോളനിയിലെ മുഴുവൻ വീടുകളിലും മുട്ട വിതരണംചെയ്തു. കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. റെജീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജോണി മൈപ്പാൻ, ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു. എട്ട് മുട്ടകൾ വച്ചുള്ള കിറ്റ് ഇരുനൂറിലധികം വീടുകളിൽ ഒറ്റ ദിവസം കൊണ്ട് വിതരണം പുർത്തിയാക്കി.