scooter

അങ്കമാലി:നിയന്ത്രണം വിട്ട സ്കൂട്ടർ ഭിത്തിയിലിടിച്ച് സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്നയാൾ മരിച്ചു. കിടങ്ങുർ ഇളംതുരുത്തി വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ രാജൻ (51) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ചമ്പന്നൂർ കിഴക്കേടത്ത് ജിനു പോളിനെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ അങ്കമാലി മുല്ലശ്ശേരി ഇറക്കത്തിലായിരുന്നു അപകടം. ടൗണിൽ നിന്ന് കിടങ്ങൂർ ഭാഗത്തേക്ക് വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലുള്ള കെട്ടിടത്തിന്റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ രാജൻ മരിച്ചു. അമ്മിണിയാണ് രാജന്റെ ഭാര്യ. മക്കൾ: വരുൺ, വൈഗ.