sndp-thakkumpuram
തെക്കുംപുറം പ്രദേശത്തേക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണ വാഹനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു

പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയിൽ തെക്കുംപുറം ശാഖാപരിധിയിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയുമടങ്ങിയ കിറ്റുകൾ വിതരണംചെയ്തു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് ജില്ല ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ, തെക്കുംപുറം ശാഖാ സെക്രട്ടറി ബൈജു, വൈസ് പ്രസിഡന്റ് ഗീത സന്തോഷ്, യൂണിയൻ കമ്മിറ്റിഅംഗം ബബിത, കമ്മിറ്റി അംഗങ്ങളായ ബാബു, ബീന, മണി, ഗോപകുമാർ എന്നിവർ പങ്കെടുത്തു. 285 ശാഖാ കുടുംബങ്ങൾക്കും മുന്നൂറിലധികം മറ്റു സമുദായ കുടുംബങ്ങൾക്കുമാണ് കിറ്റുകൾ നൽകിയത്. തെക്കുംപുറം ശാഖയുടെ നേതൃത്വത്തിലായിരുന്നു വിതരണം.