അങ്കമാലി: ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിൽ നടന്ന പ്രതിഷേധം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ.അനിൽ, ഗൗതം ചന്ദ്രൻ ,ജെ.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.യുവമോർച്ച അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല അങ്കമാലി ടി.ബി ജംഗഷനിൽ നടന്നു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്കയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിക്ഷേധം ബി.ജെ.പി ജില്ലാ സെക്രട്ടറി വി.കെ ഭസിത്കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ഭാരവാഹികളായ സിനോജ് എ.സി, പ്രശാന്ത് ഗോപി, അഭിജിത്ത് സദാനന്ദൻ ലീഗൽ സെൽ കൺവീനർ അഡ്വ. സുഭാഷ് എന്നിവർ സംസാരിച്ചു.കറുകുറ്റി റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.എം. ബിജു ഉദ്ഘാടനം ചെയ്തു.എൻ.വി.വേലായുധൻ, പ്രദീപ് എന്നിവർ പങ്കെടുത്തു. മൂക്കന്നൂർ പാലാ കവലയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സോമൻ പീതാംബരൻ, പി.വി.മുരളി, ദിലീപ് ,എന്നിവർ പങ്കെടുത്തു. കോതകുളങ്ങരയിൽ നടന്ന പ്രതിഷേധ ജ്വാല മുൻസിപ്പൽ കൗൺസിലർ സന്ദീപ് ശങ്കർ ഉദ്ഘാടനം ചെയ്തു. .അനിൽ നാരായണൻ, എൻ.വിനോദ്, മദനൻ എന്നിവർ പങ്കെടുത്തു.നായത്തോട് നടന്ന പ്രതിഷേധ ജ്വാല പട്ടികജാതി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.പി.ശശി ഉദ്ഘാടനം ചെയ്തു.. രാജേഷ്, അംബിക സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.വേങ്ങൂരിൽ നടന്ന പരിപാടി മുൻസിപ്പൽ ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ എ.വി.രഘു ,പി .വി.പ്രസാദ്, കെ.വി.കട്ടപ്പൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു.