pjv

അങ്കമാലി: ഇന്ധന വില വർദ്ധനയ്‌ക്കെതിരെയും 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനുമെതിരെയും ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധിച്ചു.ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അങ്കമാലിയിൽ വിവിധ കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടന്നു.ആലുവ റോഡിൽ പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. തുറവൂരിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.പി ദേവസികുട്ടിയും, അങ്ങാടി കടവ് ജംഗ്ഷനിൽ ഏരിയ പ്രസിഡന്റ് പി.വി.മോഹനനും മൂക്കന്നൂരിൽ അസോസിയേഷൻ ഏരിയ സെക്രട്ടറി പി.വി.ടോമിയും മഞ്ഞപ്രയിൽ രാജു അമ്പാട്ടും കറുകുറ്റിയിൽ ലോക്കൽ സെക്രട്ടറി കെ.കെ.ഗോപി മാസ്റ്ററും പാലിശേരിയിൽ കെ.പി.അനീഷും മഞ്ഞിക്കാട് ലോക്കൽ സെക്രട്ടറി എ. എ.ഷൈബുവും കോതകുളങ്ങരയിൽ ടി.വി.ശ്യാമുവലും നായത്തോട് പെട്രോൾ പമ്പിന് മുന്നിൽ മുനിസിപ്പൽ സെക്രട്ടറി ടി.വൈ.ഏല്യാസും ഉദ്ഘാടനം ചെയ്തു.