snm-college-malinkara-

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് ക്ളബ് വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി.പി.ഇ കിറ്റ്, എൻ.95 മാസ്ക്, സാനിറ്റൈസർ എന്നിവ നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, കോളേജ് മാനേജർ എം.ആർ. ബോസ് എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാറിന് കൈമാറി. സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. പി.ജി. രഞ്ജിത്ത്, ട്രഷറർ ടി,എസ്. റീന തുടങ്ങിയവർ പങ്കെടുത്തു.