bjp-paravur

പറവൂർ: ബി.ജെ.പിക്കെതിരെ നുണപ്രചരണങ്ങൾ നടത്തി പാർട്ടിയേയും നേതാക്കളേയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഗൂഢശ്രമങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധജ്വല സംഘടിപ്പിച്ചു. കാളികുളങ്ങരയിൽ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൻചിറയിൽ ജില്ലാ കമ്മിറ്റി അംഗം അനിൽ ചിറവക്കാട് ഉദ്ഘാടനം ചെയ്തു. പെരുമ്പടന്ന പാലത്തിന് സമീപം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. കടക്കര കവലയിൽ കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. ചാത്തനാട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. പെരുമ്പടന്ന ശിവക്ഷേത്രത്തിന് സമീപം കർഷക മോർച്ച ജില്ലാകമ്മിറ്റി അംഗം രാജു മാടവന ഉദ്ഘാടനം ചെയ്തു. പറയാട്ടുപറമ്പിൽ ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അജി പോട്ടാശേരി ഉദ്ഘാടനം ചെയ്തു. കുടിയാക്കുളങ്ങരയിൽ പി.കെ. വിനോഷും പഞ്ചായത്ത് പടിയിൽ എ.എം. രമേഷും ഉദ്ഘാടനം ചെയ്തു.