പറവൂർ: പറവൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരാതിർത്തിയിലെ മാലിന്യ നിർമ്മാർജ്ജനത്തിനായി അനുവദിച്ച ബയോ കമ്പോസ്റ്റ് ബിന്നുകളുടെ നഗരസഭാതല വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. 910 പേർക്കാണ് ഈ പദ്ധതിയിലൂടെ ബിന്നുകൾ വിതരണം നടത്തുന്നത്. 1,800 രൂപയുടെ ബിന്നിന് ഗുണഭോക്തൃതൃ വിഹിതം 180 രൂപയാണ്. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, ബീന ശശിധരൻ, അനു വട്ടത്തറ, കെ.ജെ. ഷൈൻ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, കെ.എൽ. സ്വപ്ന തുങ്ങിയവർ പങ്കെടുത്തു.