മൂവാറ്റുപുഴ: യുവ മോർച്ച പായിപ്ര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ യുവമോർച്ച മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയായിരിക്കുമ്പോൾ മരിച്ച കൃഷ്ണപ്രസാദിന്റെ ഓർമ്മക്കായി തൃക്കളത്തൂരിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് വിഷ്ണുജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബി. ജെ.പി മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി. മോഹൻ ഉദ്ഘാടനം ചെയ്തു.