sndp-parayakadu-
ഗുരുകാരുണ്യ പദ്ധതിയിൽ മാസ്കുകൾ യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് കൈമാറുന്നു.

പറവൂർ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചിറ്റാറ്റുകര പഞ്ചായത്ത് നാലാംവാർഡിലെ എല്ലാ കുടുംബങ്ങൾക്കും മാസ്ക് നൽകി. പറവൂർ യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് മാസ്കുകൾ വാർഡ് മെമ്പർ ഉഷ ശ്രീദാസിന് കൈമാറി. പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ്. രാജൻ, ടി.എസ്. ഷാജി, സന്നദ്ധസേനാ വാളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.