
കൊച്ചി: മുട്ടിൽ വനം കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും കോലം കത്തിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, ജില്ലാ ഐ.ടി സെൽ കൺവീനർ പ്രശാന്ത് ഷേണായി, മണ്ഡലം ജനറൽ സെക്രട്ടറി ജയ്കിഷൻ, മണ്ഡലം സെക്രട്ടറി അരുൺരാജ് എന്നിവർ നേതൃത്വം നൽകി.