പറവൂർ: വലിയപല്ലംതുരുത്ത് നാരായണഗുരു മരണാനന്തര സഹായസംഘം സംഘാംഗങ്ങൾക്ക് അരി വിതരണംചെയ്തു. ഓരോ കുടുംബത്തിന് അഞ്ച് കിലോഗ്രാം അരിയാണ് നൽകിയത്. സംഘം പ്രസിഡന്റ് കെ.എ. വിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ആർ. ഷാജി, ട്രഷറർ വി.എം. അരുണൻ, ഒ.കെ. അപ്പുക്കുട്ടൻ, എം.കെ. രത്നൻ, എം.എസ്. സതീശൻ, കെ.വി. സുതൻ, പി.പി. രാജീവ്, കെ.ആർ. ശ്രീല എന്നിവർ പങ്കെടുത്തു.