മുളന്തുരുത്തി:ആരക്കുന്നം സെന്റ് ജോർജസ് എച്ച്.എസ്,എൽ.പി.എസ് ആൻഡ് പ്രീ-പ്രൈമറി അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി. ഓൺലൈൻ ക്ലാസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടി സ്കൂൾ മാനേജർ സി.കെ റെജി ഉദ്ഘാടനം ചെയ്തു.വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ ബിനു.കെ.വർഗീസാണ് പരിശീലനം നൽകിയത്. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസുമാരായ പ്രീത ജോസ് .സി,ജെസി വർഗീസ്, അദ്ധ്യാപകരായ മഞ്ജു. കെ ചെറിയാൻ, ഷീലു എലിസബത്ത് കുര്യൻ ,ബിന്ദു പി.ആർ എന്നിവർ നേതൃത്വം നല്കി.