ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നോർത്ത് ഹൗസിംഗ് കോളനിയിൽ ബീവി എന്ന വിധവക്ക് ഹൈബി ഈഡൻ എം.പി തണൽ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന വീടിന് എം.പി ശിലയിട്ടു. 74-ാം മത്തെ ഭവനമാണിത്. മുൻ പഞ്ചായത്ത് അംഗം വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എ. അബ്ദുൾ മുത്തലിബ്, കെ.കെ. ജിന്നാസ്, ഉഷാ ദാസൻ, വി.ജി. ജയകുമാർ, നാസർ എടയാർ, കെ.എം. കരിം, പി.ബി. അലി, ഐ.വി. ദാസൻ, പി.കെ. അബ്ബാസ്, ജോസഫ് വടശേരി, വിനോഷ് ആന്റണി, ജലാൽ മൗലവി എന്നിവർ സംബന്ധിച്ചു.