കോതമംഗലം: ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റി കോട്ടപ്പടി പെട്രോൾ പമ്പ് ഉപരോധിച്ചു. പ്രധാനമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കുന്നതിന് ഭാഗമായിട്ടുള്ള ഒപ്പു ശേഖരണവും നടത്തി. കോതമംഗലം ബ്ലോക്ക് സെക്രട്ടറി വാഹിദ് പാനിപ്ര, കോട്ടപ്പടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണി, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എഡ്വിൻ ജോയ് എന്നിവർ സംസാരിച്ചു.