krisi-kottuvally-

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കോതകുളം ഐശ്വര്യനഗർ റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണക്കാല പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എ.കെ. രാഗേഷ്, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റെയ്‌ഹാന, അസോസിയേഷൻ പ്രസിഡന്റ് സുധീർ ,സെക്രട്ടറി നീരജ് ,കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളായി തരിശുകിടന്ന സ്ഥലം കാടുവെട്ടിത്തെളിച്ചാണ് കൃഷിയാരംഭിച്ചത്.