എരൂർ സൗത്ത്: എസ്.എൻ.ഡി.പി യോഗം 2435 -ാം നമ്പർ ശാഖായോഗത്തിന്റെ കീഴിലുള്ള വയൽവാരം കുടുംബയൂണിറ്റിൽ സൗജന്യമായി ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു. കുടുംബ യൂണിറ്റ് പ്രസിന്റ് സണ്ണി ധർമ്മൻ കുടുംബയൂണിറ്റ് അംഗവും എരൂർ ശ്രീധർമ്മ കല്പദ്രുമയോഗം സെക്രട്ടറിയുമായ സുരേഷ് ഐച്ചത്തിന് കിറ്റ് നൽകി ഉദ്ഘാടം ചെയ്തു. എരൂർ സൗത്ത് ശാഖാ യൂണിയൻ കമ്മിറ്റി മെമ്പർ എം.ആർ. സത്യൻ, കുടുംബയൂണിറ്റ് സെക്രട്ടറി മിനി റോബർട്ട്, ജോയിന്റ് സെക്രട്ടറി പ്രഭ മുരളീധരൻ, ഖജാൻജി ബിന്ദുമോഹന, കമ്മിറ്റി അംഗങ്ങളായ എൻ.എം. ബാബു, കെ.എ. ശശി, റജീഷ് പോട്ടയിൽ, സുധ മുരളി, രേഖ സുധീർ, വിജയൻ എന്നിവർ പങ്കെടുത്തു.