y-con
പെട്രോളിന് അധിക നികുതിയായി ഈടാക്കുന്ന പണം ഇന്ധനം അടിക്കാനെത്തിയ ഇരുചക്രവാഹന യാത്രക്കാരന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി തിരിച്ച് നൽകുന്നു

ആലുവ: ഇന്ധന വില്പനയുടെ മറവിൽ അധിക നികുതിചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം. ഒരു ലിറ്റർ പെട്രോളിന് അധിക നികുതിയായി ഈടാക്കുന്ന 55 രൂപ ഇന്ധനം നിറക്കാനെത്തുന്നവർക്ക് തിരികെ നൽകി ആലുവ പമ്പ് കവലയിലെ പെട്രോൾ പമ്പിലായിരുന്നു പ്രതിഷേധം.

ഇതോടൊപ്പം ഭീമ ഹർജിയിലേക്കുള്ള 1000 ഒപ്പ് ശേഖരണവും നടത്തി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനൂപ് ശിവശക്തി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, ബാബു കൊല്ലംപറമ്പിൽ, പി.പി ജെയിംസ്, ഷമ്മി സെബാസ്റ്റ്യൻ, പോളി ഫ്രാൻസിസ്, ലിയ വിനോദ് രാജ്, ശരത്ത് നാരായണൻ, പി.എച്ച്.എം. ത്വൽഹത്ത്, ആൽഫിൽ രാജൻ, കിരൺ കുണ്ടാല എന്നിവർ പ്രസംഗിച്ചു.