-biju-charayam-vattu-
കെ.എസ്. ബിജു

പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം പാലാതുരുത്ത് കൊടിയൻ കെ.എസ്. ബിജു (50)വിന്റെ വീട്ടിൽ നിന്ന് എക്സൈസ് സംഘം 1200 ലീറ്റർ കോട, 5 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കോട നിറച്ച ഡ്രം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. വീട്ടുവളപ്പിലെ മുയൽ ഫാമിനു സമീപത്താണ് ചാരായം വാറ്റു നടത്തിയത്. ഒരു വർഷം മുൻപ് 1700 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നു പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ചാരായം വാങ്ങിയ വ്യക്തിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. രാജീവ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ അനീഷ് മോഹൻ, ഉദ്യോഗസ്ഥരായ കെ.വി. ബേബി, വി.എസ്.ഷൈജു, പി.ബി. ഷിബു, സി.കെ. വിമൽകുമാർ, ജോസ് റൈബി, വിപിൻ ദാസ്, നിഖിൽ കൃഷ്ണ, ടി.എസ്. നിഖിൽ, എം.കെ. ജീമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചാരായം വാറ്റ്, ലഹരിമരുന്നു വിൽപന, ഉപയോഗം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കു നേരിട്ട് എക്സൈസ് അധികൃതരെ വിവരമറിയിക്കാമെന്ന് ഇൻസ്പെക്ടർ വി.ആർ. രാജീവ് പറഞ്ഞു. ഫോൺ: 9400069569, 0484 2441280.