കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കൊവിഡ് പ്രതിരോധത്തിനും മഴക്കാലപൂർവശുചീകരണത്തിനുമായി തെർമൽ ഫോഗിംഗ് മെഷീനും സ്‌പ്രേയറും പുല്ലുവെട്ട് യന്ത്രവും വാങ്ങി. അണു നശീകരണ പ്രവർത്തനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അദ്ധ്യക്ഷയായി. വി.വി. സെബാസ്റ്റ്യൻ പങ്കെടുത്തു.