ഉദയംപേരൂർ: ചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സോഷ്യൽ സഹൃദയയുടെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രവാസി ബന്ധു പ്രോജക്ടിന്റെ ഭാഗമായ പദ്ധതി സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മൈപ്പൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർ അനന്തു ഷാജി,ഹെഡ്മാസ്റ്റർ ആന്റണി വി.എക്സ്, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.