മൂവാറ്റുപുഴ: കൊടകര കുഴൽ പണം തട്ടിപ്പ് ബി.ജെ.പി നേതാക്കളുടെ പേരിൽ കെട്ടിവെക്കാനും ബി.ജെ.പിയെ തകർക്കാനുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കത്തിനെതിരെയും സി.പി.എം ഗൂഡാലോചനക്കെതിരെയും ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ നില്പ് സമരത്തിന്റെ മണ്ഡലതല ഉദ്ഘാടനം മുവാറ്റുപുഴ കച്ചേരിത്താഴത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ഡി.ദിവാകരൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, ജില്ലാ കമ്മിറ്റി അംഗം എം.കെ.ഗോപാലകൃഷ്ണൻ, മുൻസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ എന്നിവർ പങ്കെടുത്തു. നഗരത്തിലെ കെ.എസ്.ആർ.ടി.സി ജംഗ്‌ഷൻ, പി.ഓ.ജംഗ്ഷൻ, വെള്ളൂർക്കുന്നം, വാഴപ്പിള്ളി, കടാതി എന്നിവിടങ്ങളിലും സമരങ്ങൾ നടന്നു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, ജില്ലാ കമ്മിറ്റി അംഗം അഡ്വ.പ്രേംചന്ദ്, കൗൺസിലർമാരായ ആശാ അനിൽ, ബിന്ദു സുരേഷ്‌കുമാർ, ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റ് ഷൈൻ.കെ.കൃഷ്ണൻ തുടങ്ങിയവർ സമര കേന്ദ്രങ്ങളിൽ സംസാരിച്ചു.