ആലുവ: സംസ്ഥാനത്ത് നടന്നുവരുന്ന ബി.ജെ.പി വേട്ടയ്ക്കെതിരെ ആലുവ മണ്ഡലത്തിൽ 150 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലംതല ഉദ്ഘാടനം ബാങ്ക് കവലയിൽ സംസ്ഥാന സമിതിഅംഗം പി. കൃഷ്ണദാസ് നിർവഹിച്ചു. പ്രസിഡന്റ് എ. സെന്തിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, ഭാരവാഹികളായ എ.സി. സന്തോഷ്‌കുമാർ, പ്രീത രവീന്ദ്രൻ, രൂപേഷ് പൊയ്യാട്ട്, രജന ഹരീഷ്, പ്രദീപ് പെരുമ്പടന്ന, അപ്പു മണ്ണാഞ്ചേരി, മുനിസിപ്പൽ കൗൺസിലമാരായ ശ്രീലത രാധാകൃഷ്ണൻ, എസ്. ശ്രീകാന്ത്, ഇന്ദിരാദേവി, സതീഷ്‌കുമാർ, ജോയ് വർഗീസ് പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കീഴ്മാട് ആലക്കൽ കവലയിൽ ബി.ജെ.പി സംഘടിപ്പിച്ച നിൽപ്പുസമരം കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. റെജി ഉദ്ഘാടനം ചെയ്തു. ശ്രീനേഷ്, സനൽ കോട്ടേക്കാട്, കെ.വി. രാജൻ, ബൂത്ത് പ്രസിഡന്റ് അജയൻ തുടങ്ങിയവർ പങ്കെടുത്തു. ജി.ടി.എൻ കവലയിൽ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലാൽജി വാമദേവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ഉദ്ഘാടനം ചെയ്തു. കീഴ്മാട് സൊസൈറ്റിപ്പടി, നാലാംമൈൽ, കൊച്ചിൻ ബാങ്ക്, മനക്കത്താഴം, എടയപ്പുറം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും സമരംനടന്നു.
കരിയാട് കവലയിൽ ബി.ജെ.പി ട്രേഡേഴ്സ് സെൽ ജില്ലാ കൺവീനർ ബാബു കരിയാട് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സിജു ചെമ്പൻ കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിൽ നടന്ന പ്രതിഷേധം ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സജീവ് പൂങ്കുടി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.എം. ഉദയകുമാർ എന്നിവർ സംസാരിച്ചു.