bjp-
പിറവം നിയോജക മണ്ഡലത്തിലെ പേപ്പതിയിൽ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ സമരം കിസാൻ മോർച്ച സംസ്ഥാന സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ എം.ആശിഷ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും കള്ളക്കേസിൽപ്പെടുത്തി വേട്ടയാടുന്ന സർക്കാരിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ ജ്വാല പിറവം നിയോജക മണ്ഡലത്തിൽ കിസാൻ മോർച്ച സംസ്ഥാന സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായ എം.ആശിഷ് ഉദ്ഘാടനം ചെയ്തു. പേപ്പതിയിൽ നടന്ന സമരത്തിന് അരുൺ ശ്രീഭവൻ, കെ.കെ.രവികുമാർ, ടി.കെ പങ്കജാക്ഷൻ, എസ്.എ.അഭിലാഷ്, എൻ.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.