കോതമംഗലം: കോട്ടപ്പടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ: ഡീൻ കുര്യാക്കോസ് എം.പി നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ നോർത്ത് എൽ.പി സ്കൂളിലെ അദ്ധ്യാപിക പി.കെ. മോളികുട്ടിക്ക് കൈമാറി. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി സ്കൂൾ വിഭാഗത്തിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന പ്രത്യേകതയും കോട്ടപ്പടി നോർത്ത് എൽ.പി സ്കൂളിനുണ്ട്. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും കോട്ടപ്പടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് കുന്നത്താൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്ര് എം.കെ വേണു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണി, ബ്ലോക്ക് സെക്രട്ടറി വാഹിദ് പാനിപ്ര, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ബോബി മത്തായി എന്നിവർ പങ്കെടുത്തു.