കളമശേരി: ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി. ജില്ലാ സെക്രട്ടറി ഷിബു സി.ജോർജിൽനിന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ.ഷെറീഫ്, അംബികാ ചന്ദ്രൻ, ട്രഷറർ ഡോ.എ. അനുകുമാർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എ. ജയപ്രദീപ്, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി വിനോദ് വി.ടി എന്നിവർ പങ്കെടുത്തു.