കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്കെതിരായ കടന്നാക്രമണങ്ങളും ഇന്ധനവില കൊള്ളയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പാലാരിവട്ടം ചീഫ് എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ സമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.എൽ. ലീഷ്, കെ.ആർ. ബാലകൃഷ്ണൻ, പി.പി. അശോകൻ, കെ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.