malinyam

നെടുമ്പാശേരി: പഞ്ചായത്തിന്റെ വിലക്ക് ലംഘിച്ചും ജനജീവിതം ദുസഹമാക്കുന്ന തുകൽ ഫാക്ടറി പ്രവർത്തിക്കുന്നതായി പരാതി. ചെങ്ങമനാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃദ്ധമായി രാത്രി കാലങ്ങളിൽ തുകൽ ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ പരിസരത്തെ ജലസ്രോതസായ ചെങ്ങൽ തൊടിനെ മലിനമാക്കുകയാണ്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും തുകൽ ഫാക്ടി പ്രവർത്തിക്കുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ മൗനാനുവാദത്തിലാണ്. പറമ്പയം പാലത്തിന് താഴെ ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യം തള്ളുന്നത്. ജനങ്ങൾ പ്രതിഷേധിച്ചിട്ടും തുടരുന്നത് ചില ജനപ്രതിനിധികളുടെ സഹായത്തോടെയാണെന്നും ആക്ഷേപമുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ല.

അഴിമതിക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചക്കുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ചെങ്ങാമനാട് മേഖല സെക്രട്ടറിയേറ്റ് അറിയിച്ചു.