കാലടി: കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കോഴിക്കാടൻ പടിയിൽ ഇഷ്ടികക്കളങ്ങൾ പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തി കൃഷിയിറക്കി. ഓണത്തിന് വിളവെടുപ്പ് നടത്താവുന്ന രീതിയിൽ തക്കാളി, മുളക്, പയർ, കുമ്പളം, വെള്ളരി എന്നിവയാണ് രണ്ടേക്കർ സ്ഥലത്ത് കൃഷിയിറക്കിയിരിക്കുന്നത് . ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബി. ശശിധരൻ തൈനടീൽ ഉദ്ഘാടനം ചെയ്തു. മുൻ ഡയറക്ടർ കെ. പി. ബിനോയ്, ഡയറക്ടർമാരായ അമ്മിണി ജോസ്, ടി.ഡി. റോബർട്ട്, പഞ്ചായത്ത് അംഗം ജിഷി ഷാജു, സ്ഥലമുടമകളായ തോമസ് പെരുമായൻ, ബിജു പെരുമായൻ, എം.കെ. ലെനിൻ എന്നിവർ സംസാരിച്ചു.