photo

വൈപ്പിൻ:കെ.എസ്.ടി.എ. ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകുന്നതിന്റെ വൈപ്പിൻ ഉപജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. അറുപതോളം പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ടി.എ. ഭാരവാഹികൾ പറഞ്ഞു. എടവനക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ.ഷൈൻ, ഉപജില്ലാ പ്രസിഡന്റ് ബാബുരാജ്, സെക്രട്ടറി കെ.എസ്. ദിവ്യരാജ്, കെ.ജെ.ആൽബി, എ. പി. പ്രിനിൽ, ഇ. സുധീഷ് എന്നിവർ പങ്കെടുത്തു.