ആമ്പല്ലൂർ: ജനത സർവീസ് സഹകരണ ബാങ്ക് 19 ആരംഭിക്കുന്ന നീതി മെഡിക്കൽ ലാബിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് എന്നിവർ പങ്കെടുക്കും. ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് 502 ന്റെ ഹരിതം സഹകരണം പദ്ധതി പ്രകാരമുള്ള കുടംപുളി തൈകളുടെ വിതരണം ഇന്ന് രാവിലെ 10 ന് പ്രസിഡന്റ് എൻ.പി.രാജീവ് ഉദ്ഘാടനം ചെയ്യും