പെരുമ്പാവൂർ: കൊവിഡ് മഹാമാരിയിൽ എന്റെ നാടിനൊപ്പം എന്ന പദ്ധതിയുമായി വല്ലം യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ നഗരസഭ ഒന്നാം വാർഡിലെ മുഴുവൻ റോഡുകളും പൊതു ഇടങ്ങളും ദേവാലയവും സാനിറ്റൈസിംഗ് ചെയ്യുന്നതിന്റെ ഉദ്ഘാടനം മുൻ നഗരസഭാ ചെയർമാൻ കെ.എം.എ സലാം നിർവഹിച്ചു. സെന്റ് തെരേസാസ് പള്ളിക് സമീപത്ത് ആരംഭിച്ച പ്രവർത്തനത്തിൽ ജഫർ റോഡ്രിഗസ്,ഡോണി ഡേവിഡ് ഡിജോ, സെൽസൺ, സെബാസ്റ്റ്യൻ, സുനിൽ , തോമസ് , റോസി വർഗീസ്, ജയിംസ്, മൻസൂർ,താരിഷ് ഹസൻ, റഹീം, സാദിഖ് അമ്പാടൻ , ഷെഫീഖ്, ആസാദ് അമ്പാടൻ, അവറാച്ചൻ, ബെഞ്ചമിൻ, ചെറിയാൻ , ഫ്രാൻസിസ്, തോമസ്, പോളച്ചൻ എന്നിവർ നേതൃത്വം നൽകി.