പിറവം: പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാഴൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ നൽകി.ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം പി.ടി.എ പ്രസിഡന്റ് ജോയിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു .യോഗത്തിൽ സെക്രട്ടറി ശ്രീജിത്ത് പാഴൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിയദർശിനി ഫോറം ഭാരവാഹികളായ വിജു മൈലാടിയിൽ,സിംപിൾ തോമസ്,അനീഷ് പിറവം തുടങ്ങിയവർ പങ്കെടുത്തു.