പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീറാം ഭജന മണ്ടലിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് മാസ്കുകളും സാനിറ്റെസറും അടങ്ങിയ കിറ്റുകൾ വിതരണം നടത്തി. ശ്രീറാം ഭജന മണ്ഡലി പ്രസിഡന്റ് എച്ച്. രാമനാഥൻ കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ പ്രസിഡന്റ് എൻ. രാമചന്ദ്രന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സമൂഹം പ്രസിഡന്റ് എൻ ഹരിഹര സുബ്രമണ്യയ്യർ, വൈസ് പ്രസിഡന്റ് കെ.ഹരി, ട്രഷറർ എസ് വൈദ്യനാഥൻ ശ്രീറാം ഭജന മണ്ഡലി സെക്രട്ടറി സി.വൈ. സുബ്രമണ്യൻ, ജോയിറ്റ് സെക്രട്ടറി എച്ച്.വാഞ്ചിശ്വരൻ എന്നിവർ പങ്കെടുത്തു.