പെരുമ്പാവൂർ: മുടിക്കൽ അഞ്ചാം വാർഡ് യൂത്ത് കെയർ ഹെൽപ്പ് ഡെസ്‌ക്ക്കിലേക്ക് പി.പി ഇ കിറ്റ്, ഓക്സിമീറ്റർ എന്നിവ നൽകി. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം നിർവഹിച്ചു. വാഴക്കുളം യൂത്ത് മണ്ഡലം സെക്രട്ടറി അജ്മൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ കെ.എം.അബ്ദുൽ അസീസ് ,ബ്ലോക്ക് സെക്രട്ടറി ടി. എം.അഷറഫ്, ഒബിസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. ഇച്ച്. മുഹമ്മദാലി, സോമിൽ ഓണേഴ്‌സ് അസോസിയേഷൻ മേഖല പ്രസിഡന്റ് എം.കെ.അബ്ദുൽ കരീം, ബൂത്ത് പ്രസിഡന്റ് കാസിം, വാർഡ് യൂത്ത് കോൺഗ്രസ് അംഗം ആസിഫ് കബീർ, നാസർ, ഫൗസിയ എന്നിവർ പങ്കെടുത്തു.