പള്ളുരുത്തി: മരുന്നുകട ബസ് സ്റ്റോപ്പിനു സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു. പള്ളുരുത്തിവെളി കടമാട്ടുപറമ്പിൽ ബാബുവിനാണ് (64) മർദ്ദനമേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പെട്രോൾ നിറക്കാൻ പമ്പിലെത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് എയർ നിറക്കാൻ ബാബുവിനോട് ആവശ്യപ്പെട്ടു. എന്നാൽ ബൈക്ക് ആ ഭാഗത്തേക്ക് മാറ്റിവെക്കാൻ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. യുവാവ് ബാബുവിനെ മർദ്ദിക്കുകയും തളളിയിടുകയും ചെയ്തു. വീഴ്ചയിൽ സമീപത്തെ സ്ളാബിൽ തല അടിച്ചുകൊണ്ടതിനെ തുടർന്ന് ഇയാളെ ഗവ. ആശുപത്രിയിലേക്ക് മാറ്റി. തലയുടെ പരിക്ക് ഗുരുതരമാണെന്നും 8 തുന്നലുകൾ ഉള്ളതായും ബന്ധുക്കൾ പറഞ്ഞു. യുവാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.