kodakara

തൃക്കാക്കര: കൊടകര കവർച്ചക്കേസിലെ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കുന്നതിനും വിഷയം വഴി തിരിച്ച് വിട്ട് ബി.ജെ.പിയെയും സംസ്ഥാന നേതാക്കളെയും കള്ളക്കേസിൽ കുടുക്കുന്നതിനും എതിരായ സംസ്ഥാനതല സമരത്തിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സമരം നടത്തി. വൈറ്റിലയിൽ നടന്ന പ്രതിഷേധ സമരം എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി ഉദ്ഘാടനം ചെയ്തു. കടവന്ത്രയിൽ സംസ്ഥാന സെക്രട്ടറി ടി.പി.സിന്ധു മോൾ, പാലാരിവട്ടത്ത് മണ്ഡലം പ്രസിഡന്റ് എ.ആർ.രാജേഷ്, ഇടപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ സി. നന്ദകുമാർ, കെ.എസ്.സുരേഷ്‌കമാർ, വിനോദ് നന്ദനം എന്നിവരും മുൻസിപ്പാലിറ്റിയിൽ മുൻസിപ്പൽ പ്രസിഡന്റ് സി.ബി.അനിൽകുമാറും ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി പത്മജ എസ്. മോനോൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, കെ.എൻ.രാജൻ, രശ്മി സജി, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ്, ബിജെപി മണ്ഡലം നേതാക്കളായ കെ.ആർവേണുഗോപാൽ, ബിജു മാധവൻ, ഉഷാ രാജഗോപാൽ, എസ്‌ഗോപിനാഥ്, സജീവൻ കരുമക്കാട്, സി.പി.ബിജു, അനിൽ തിട്ടയിൽ, ബിനോയ് പൊന്നുരുന്നി, ജ്യോതിർമയി അരുൺദേവ് , ഗിരിജാ രവി, കമലാസനൻ എന്നിവർ നേതൃത്വം നൽകി.