bjp

കൊച്ചി: സിനിമാ സംവിധായിക ഐഷ സുൽത്താന ടി.വി ചർച്ചയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഇന്നലെ ചേർന്ന ബി.ജെ.പി ലക്ഷദ്വീപ് നേതൃയോഗത്തിലാണ് തീരുമാനം. പ്രസിഡന്റ് അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ പ്രഭാരി എ.പി. അബ്ദുള്ളക്കുട്ടിയും പങ്കെടുത്തു.